ആലുവ: ആലുവ നഗരസഭയിൽ 2,9,13,15,16,18,20 വാർഡുകളിൽ ആശ വർക്കർമാരുടെ ഒഴിവുകളുണ്ട്. ആലുവ നഗരസഭയിൽ സ്ഥിരതാമസക്കാരായ 25 - 45 നും മധ്യേ പ്രായമുള്ള വിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി,താൽപര്യമുള്ളവർ ആലുവ ജില്ലാ ആശുപത്രിയിലെ പി.പി യൂണിറ്റിൽ നാളെ വൈകിട്ട് നാലിന് മുമ്പ് നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാർത്ഥികൾ ഫെബ്രുവരി ആറിന് രാവിലെ 10ന് ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകണം.