kerala-high-court

കൊച്ചി: മാനസികാരോഗ്യ അതോറിട്ടിയുടേയും ബോർഡിന്റെയും പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന തുകയുടെ വിശദാംശങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അടിസ്ഥാനസൗകര്യം, അതോറിട്ടി, ബോർഡ് അംഗങ്ങളുടേയും ജീവനക്കാരുടെയും പ്രതിഫലം തുടങ്ങിയവയ്ക്ക് എത്രതുക അനുവദിക്കുമെന്ന് അറിയിക്കാനാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ചിെൻ നിർദേശം.

മാനസികാരോഗ്യ സംരക്ഷണ നിയമപ്രകാരം അതോറിട്ടിയും ബോർഡുകളും രൂപീകരിക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ലീഗൽ സർവീസ് അതോറിട്ടി (കെൽസ) നൽകിയ ഹർജിയിലാണ് നിർദേശം.
അതോറിട്ടി, ബോർഡ് രൂപവത്കരണ പ്രവർത്തനം പൂർത്തിയാകാൻ ആറുമാസം വേണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 2021 ജനുവരി 21ന് ഉത്തരവിലൂടെ ബോർഡ് രൂപീകരിക്കാൻ അനുമതി നൽകി. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് സർക്കാർ മാനസികാരോഗ്യകേന്ദ്രങ്ങളിലും കോട്ടയം, കണ്ണൂർ മെഡിക്കൽ കോളജുകളിലും ബോർഡ് പ്രവർത്തിക്കാൻ സ്ഥലവും ജീവനക്കാരെയും നിയമിക്കണം. വെബ് സൈറ്റ് നവീകരിച്ചാലേ അപേക്ഷ സ്വീകരിക്കാൻ കഴിയൂ. അതിനാൽ കൂടുതൽ സമയം വേണമെന്ന് സർക്കാർ അറിയിച്ചു.