കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓതേഴ്സ് (ഇൻസ) കേരള ചാപ്റ്റർ സംഘടിപ്പിച്ച ചടങ്ങിൽ ഡോ.ടി.ആർ. രാഘവൻ രചിച്ച 'വി.ആർ. കൃഷ്ണയ്യർ: വെളിച്ചം വിതച്ച ന്യായാധിപൻ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ നിർവഹിച്ചു. പ്രൊഫ. എം.കെ. സാനു ആദ്യകോപ്പി ഏറ്റുവാങ്ങി.
പ്രൊഫ.പി.എസ്. വേലായുധൻ സ്മാരക അവാർഡ് സാഹിത്യകാരൻ വി. കൃഷ്ണവാദ്ധ്യാർക്ക് ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ സമ്മാനിച്ചു.
സാഹിത്യകാരൻ നാരായനെ ശ്രീശങ്കര സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ആദരിച്ചു. ആലുവ ശ്രീനാരായണ സേവികാ സമാജം വൈസ് പ്രസിഡന്റ് ഡോ. ഷേർളി പ്രസാദ്, ശ്രീകുമാരി രാമചന്ദ്രൻ, സിസ്റ്റർ എലൈസ് മേരി, പിങ്കി ശ്രീധർ എന്നിവർക്ക് ഇൻസയുടെ സ്ത്രീശാക്തീകരണ പുരസ്കാരങ്ങളും സമ്മാനിച്ചു. ചടങ്ങിൽ ഇൻസ പ്രസിഡന്റ് ജസ്റ്റിസ് കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.