കളമശേരി : അമിതവേഗത നിയന്ത്രിക്കാൻ സംവിധാനങ്ങളുണ്ടാക്കുക, വഴിവിളക്കും സൈൻ ബോർഡുകളും മീഡിയനും സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നമണലിമുക്ക് വൈറ്റ് ടോപ്പ് റോഡിൽ പൗരാവലി ജനകീയ ധർണ നടത്തി. നിരന്തരം അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് പൗരാവലി ധർണ നടത്തിയത്.ധർണ ടി.എ.അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ സീമകണ്ണൻ, എ.എം യൂസഫ്, ഹെന്നി ബേബി, കൗൺസിലർമാർ, വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.