കൂത്താട്ടുകുളം: പാലക്കുഴ - കാപ്പിപള്ളി റോഡിൽ ഗ്ലൗസ് ഫാക്ടറിക്ക് സമീപം പിക്കപ്പ് വാനിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. പാലക്കുഴ ഇരപ്പാംതടത്തിൽ വി.വി. മത്തായിയാണ് (60) മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. ഉടനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണമടഞ്ഞു. മൃതദേഹം മൂവാറ്റുപുഴ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.