തിരുമാറാടി: തിരുമാറാടിയിലെ സുന്ദരിമുക്കിൽ പൊലീസിനുനേരെ മദ്യപിച്ച യുവാക്കളുടെ അസഭ്യവർഷവും കൈയേറ്റശ്രമവും. പട്രോളിംഗിനിടെ സ്ഥലത്തെത്തിയ വനിതാ എസ്ഐക്ക് നേരെ ആക്രോശിച്ചടുത്ത മദ്യപൻമാർ പൊലീസ് ജീപ്പിന്റെ താക്കോൽ ഊരിയെറിഞ്ഞ് ഭീകരത സൃഷ്ടിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തെത്തി ഒരാളെ പിടികൂടി. രണ്ടുപേർ ഓടിരക്ഷപെട്ടു. രാമപുരം മേതിരി തെക്കുംപുറത്ത് വീട്ടിൽ ജോർജുകുട്ടിയുടെ മകൻ എൽദോകുട്ടിയാണ് (33) പിടിയിലായത്.