ഉദയംപേരൂർ: പഞ്ചായത്ത് സെക്രട്ടറി പി.എസ്. രാജനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.അഴിമതി ആരോപണം ,വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറൽ, ഓഫീസിൽ അച്ചടക്കമില്ലാത്ത സാഹചര്യം സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ പരാതിയിൽ നടപടി എടുക്കാൻ വൈകുന്നത് സെക്രട്ടറിയെ രക്ഷിക്കാനാണെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ് ആരോപിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. അമിത് ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡ ജോൺ ജേക്കബ്ബ് ,മണ്ഡലം പ്രസിഡന്റ് ജൂബൻ ജോൺ, ഐ എൻ.ടി.യു. സി പ്രസിഡന്റ് പി.സി. സുനിൽകുമാർ, മുൻ പഞ്ചായത്തംഗങ്ങളായ ഇ.എസ്. ജയകുമാർ ,സുനിൽ, ബിനീഷ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഹണീഷ്, യൂത്ത് കോൺഗ്രസ് സെക്രട്ടറി വിഷ്ണു രംഗൻ ,വിഷ്ണു പനച്ചിക്കൽ, രതീഷ് കുഞ്ഞപ്പൻ തുടങ്ങിയവർ പങ്കെടുത്തു.