അങ്കമാലി:ഞാലൂക്കര നവോദയം ഗ്രന്ഥശാലയിൽ കേരള ബജറ്റ് സാധ്യതകളും ബാധ്യതകളും എന്ന വിഷത്തിൽ സെമിനാർ നടന്നു. ധനകാര്യ വിദഗ്ദൻ അഡ്വ.വി.കെ. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഷാജു ആന്റണി,ജിഷ സുനിൽ കുമാർ ,കെ.ജി. നാരായണൻ , പി.കെ. ബാലകൃഷ്ണൻ,കെ.ടി.മുരളി എന്നിവർ പ്രസംഗിച്ചു.