കൊച്ചി: മാവ്, സപ്പോട്ട, പേര, പപ്പായ, ചാമ്പ, നെല്ലി, ഞാവൽ, ബബ്ലൂസ് നാരകം, മുസംബി, മറ്റു നാരകം ഇനങ്ങൾ, ചെറി, പാഷൻ ഫ്രൂട്ട്, മാതളനാരകം തുടങ്ങി വീട്ടുവളപ്പുകളിൽ നട്ടുവളർത്താവുന്ന പഴച്ചെടികളുടെ തൈകൾ ഹൈക്കോടതി ജംഗ്ഷനടുത്ത് ഗോശ്രീ റോഡിൽ സി.എം.എഫ്.ആർ.ഐയിലെ കൃഷി വിജ്ഞാന കേന്ദ്രേ ഫാം സ്റ്റോറിൽ വില്പനയ്ക്കെത്തി.
രണ്ടുവർഷം പ്രായമായ രണ്ടര അടിയോളം പൊക്കമുള്ള ഉന്നതഗുണ നിലവാരമുള്ള ഗ്രാഫ്റ്റ്, ലെയർ തൈകളാണ് ലഭിക്കുക. ടെറസ് കൃഷിക്കും അനുയോജ്യമാണ്. കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ സ്ഥാപനം വികസിപ്പിച്ച ശ്രീ പത്മ ചേനയുടെ നടാൻ പാകത്തിലാക്കിയ വിത്തുകളും കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ കുറ്റിക്കുരുമുളക് തൈകളും ഹൈബ്രിഡ് പച്ചക്കറി തൈകളും ലഭിക്കും.
നൂറു മുതൽ 170 രൂപ വരെയാണ് തൈകൾക്ക് വില. കെ.വി.കെയിലെത്തി ആർക്കും തൈകൾ വാങ്ങാമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8281757450