
കൊച്ചി: സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് പരിഗണനയുണ്ടാകില്ലെന്നും ജയം മാത്രമായിരിക്കും ഏകമാനദണ്ഡമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. എറണാകുളം ഡി.സി.സിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥികളിൽ 50 ശതമാനം യുവാക്കളും വനിതകളും പുതുമുഖങ്ങളുമായിരിക്കും. സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും. കേരളത്തിലെ എല്ലാ മേഖലകളെയും സ്പർശിക്കുന്നതായിരിക്കും പ്രകടനപത്രിക.തിരഞ്ഞെടുപ്പിനുമുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാറില്ല. തിരഞ്ഞെടുപ്പിനുശേഷം എം.എൽ.എമാരുമാായി ചർച്ച നടത്തി എ.ഐ.സി.സി മുഖ്യമന്ത്രിയെ തീരുമാനിക്കും. എൻ.സി.പിയുടെയും കോൺഗ്രസിന്റെയും ഒരേ പ്രത്യയശാസ്ത്രമാണ്. അവർ യു.ഡി.എഫിലേക്കു വരുമെന്ന് കരുതുന്നെന്നും അദ്ദേഹം പറഞ്ഞു.