കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ കേരള സ്വതന്ത്ര തൊളിലാളി യൂണിയന്റെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. കുന്നത്തുനാട്, തൃക്കാകര, വെെപ്പിൻ, പറവൂർ എന്നി നിയോജകമണ്ഡലങ്ങളിലാണ് മത്സരിപ്പിക്കുന്നത്. 60 വയസ് കഴിഞ്ഞവർക്ക് 10,000രൂപ പെൻഷൻ നൽകണമെന്നും തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നും കൃത്യസമയത്ത് വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ട്വന്റി20 യുടെയും വി ഫോർ കൊച്ചിയുടെയും സഹകരണത്തിനായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്നും യോഗം പറഞ്ഞു. കെ.കെ വേലായുധൻ, സി.ജി മുരളി, ജെ.കെ നാരായണൻ എന്നിവർ പങ്കെടുത്തു.