
ന്യൂഡൽഹി: ജനുവരിയിൽ രാജ്യത്തെ കയറ്റുമതിയിൽ 5.37 ശതമാനവും ഇറക്കുമതിയിൽ 2.05 ശതമാനവും വർദ്ധനവുമുണ്ടായി. വ്യാപാരക്കമ്മി 1,475 കോടി ഡോളറാണെന്നും വാണിജ്യമന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകളിൽ പറയുന്നു. പെട്രോളിയം, ആഭരണം ഒഴികെയുള്ള ഇറക്കുമതിയിൽ 5.94 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
ഡിസംബറിലും ഇന്ത്യയുടെ കയറ്റുമതിയിൽ ഉയർച്ചയാണ്.
കൊവിഡ് മഹാമാരിയുടെ ക്ഷീണത്തിൽ നിന്ന് രാജ്യത്തെ സാമ്പത്തിക രംഗം ഉയർത്തെഴുന്നേൽക്കുന്നതിന്റെ ലക്ഷണങ്ങളായാണ് കയറ്റുമതി മെച്ചപ്പെടുന്നതിനെ സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.
മികച്ച കയറ്റുമതി
ഉത്പന്നങ്ങൾ
(ബ്രാക്കറ്റിൽ ഉയർച്ചയുടെ തോത്)
മരുന്നുകൾ : + 16.4%
എൻജിനിയറിംഗ് ഉല്പന്നങ്ങൾ : + 18.69%
ഇരുമ്പയിര് : + 108.66%
ഇറക്കുമതി കൂടിയത്
സ്വർണം : + 154.7%
ഇലക്ട്രോണിക് സാമഗ്രികൾ : +16.98%
ഇറക്കുമതി കുറഞ്ഞത്
പെട്രോളിയം ഉത്പന്നങ്ങൾ : -27.72%
വാഹന ഉപകരണങ്ങൾ : -25.26%