കൊച്ചി: ടൂറിസം മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ടൂറിസം ലൈവ്‌സ് മാറ്റർ, സേവ് ഇന്ത്യൻ ടൂറിസം എന്ന മുദ്രവാക്യമുയർത്തി കൊച്ചിയുൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നാളെ ഇന്ത്യൻ ട്രാവൽ ഫ്രറ്റേണിറ്റി കലാസാംസ്‌കാരിക പ്രതിഷേധജാഥ സംഘടിപ്പിക്കും.
രണ്ടു വർഷത്തേയ്ക്ക് ടൂറിസം മേഖലയിൽ ജി.എസ്.ടി ഒഴിവാക്കണം, ടൂറിസം മേഖലയിലെ നിയന്ത്രണങ്ങൾ പിൻവലിക്കുക, ടൂറിസം വാഹനങ്ങൾക്കും ടാക്‌സികൾക്കും ഒരു വർഷത്തേക്ക് നികുതിയിളവ് അനുവദിക്കുക, ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകിട്ട് മൂന്നിന് എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന കലാജാഥ മറൈൻഡ്രെെവിൽ സമാപിക്കും. ടൂറിസം സംഘടനകളുടെ പ്രതിനിധികളായ ജെയിംസ് കൊടിയന്തറ, ഷെയ്ഖ് ഇസ്മയിൽ, ജോർജ് സ്‌കറിയ, ജോസ് പ്രദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.