കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം നടപ്പിലാക്കുന്നതിനായി നിയമപോരാട്ടവും ബഹുജന പ്രക്ഷോഭവും സംഘടിപ്പിക്കുന്നതിന് പട്ടികജാതി, പട്ടികവർഗ സംഘടനകൾ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി എസ്.സി, എസ്.ടി ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭസമിതി രൂപീകരിച്ചു.

2015 ൽ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം നടപ്പിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. എ. ശശിധരൻ, പി.എ. വിനോദ്, എം.ജി. പുരുഷോത്തമൻ, എ.ജി. സുഗതൻ, എ.എസ്. ദിനേശ്, മുല്ലശേരി രാമചന്ദ്രൻ, കെ. ഗോപാലൻ, ടി. രാജപ്പൻ എന്നിവർ പങ്കെടുത്തു.