joshy-pracident
ജോഷി അറയ്ക്ക്കൽ (പ്രസിഡന്റ്)

കോതമംഗലം: കോതമംഗലം പ്രസ്‌ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പം പ്രസ്‌ക്ലബ്ബ് ഹാളിൽ ചേർന്നു.പ്രസിഡന്റ് കെ.എസ് സുഗുണന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി ലത്തീഫ് കുഞ്ചാട്ട് വരവ് ചിലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.തുടർന്ന് ബെന്നി ആർട്ട് ലൈൻ റിട്ടേണിംഗ് ഓഫീസറായി നടത്തിയ തിരഞ്ഞെടുപ്പിൽ കെ.എസ്.സുഗുണൻ മനോരമ (രക്ഷാധികാരി ) ജോഷി അറയ്ക്ക്കൽ ദേശാഭിമാനി (പ്രസിഡന്റ്), ജോർജ്ജ് മാലിപ്പാറ കെ.സി.വി, ലത്തീഫ് കുഞ്ചാട്ട് സിറാജ് (വൈസ് പ്രസിഡന്റ് മാർ) സോണി നെല്ലിയാനി മംഗളം (സെക്രട്ടറി) പി.സി.പ്രകാശ് (കേരള വാർത്ത), നിസാർ അലിയാർ ന്യൂസ് 18 ( ജാ: സെക്രട്ടറിമാർ) ദീപു ശാന്താറാം സുപ്രഭാതം(ട്രഷറാർ) എം.കെ.ജയപ്രകാശ്മാതൃഭൂമി, കെ പി കുര്യാക്കോസ് വീക്ഷണം, പി.എ.സോമൻ കേരളകൗമുദി, ടാൽസൻ പി മാത്യൂ ഏഷ്യാനെറ്റ്, കെ.എ.സൈനുദ്ദീൻ ജനയുഗം എന്നിവർ കമ്മറ്റി അംഗങ്ങളായുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു.