klm
കൊവിഡ് കാലത്ത് മികച്ച സേവനം കാഴ്ചവച്ച ഉന്നത ഉർക്ക് ആന്റണി ജോൺ എം.എൽ.എ ഉപഹാരം നൽകുന്നു

കോതമംഗലം: കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് കാലത്ത് മികച്ച സേവനം നടത്തിയ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: അഞ്ജലി എൻ.യു, കോതമംഗലം സി.ഐ അനിൽ ബി, തഹസിൽദാർ റേച്ചൽ കെ.വർഗീസ് എന്നിവരെ അനുമോദിച്ചു .അനുമോദന സമ്മേളനം ആന്റണി ജോൺ എം.എൽ. എ ഉദ്ഘാടനം ചെയ്തു.കെ.ജെ.യു താലൂക്ക് പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജോഷി അറയ്ക്കൽ ആമുഖ പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ അനുമോദന സന്ദേശവും എൽ.ആർ തഹസിൽദാർ കെ.എം.നാസർ, എച്ച് ക്യൂ ഡപ്യൂട്ടി തഹസിൽദാർ എം അനിൽ ,എസ്.കെ.എം.ബഷീർ, ജയപ്രകാശ് എം.എസ്, ഷാജൻ പോൾ, സോണി നെല്ലിയാനി, പി.എ. പാദുഷ, ദീപു ശാന്താറാം, പി.എ.സോമൻ, കെ.എ.സൈനുദീൻ, നിസാർ അലിയാർ തുടങ്ങിയവർ പ്രസംഗിച്ചു. റേച്ചൽ കെ.വർഗീസ്, ഡോ: അഞ്ജലി എൻ.യു, അനിൽ ബി തുടങ്ങി ആദരമേറ്റുവാങ്ങിയവർ മറുപടി പ്രസംഗം നടത്തി.