ഏലൂർ: നഗരസഭയിൽ കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്നതിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാത്രി 8 മണിക്ക് അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചു. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുകയും സാനിറ്റൈസർ കയ്യിൽ കരുതണം. സാനിറ്റൈസർ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടും വിധം കടകളിൽ സൗകര്യം ഏർപ്പെടുത്തണം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരം നടപടിയെടുക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.