snims-chalakka-
ശ്രുതി രഞ്ജിത്തും അത്യപൂർവ ശസ്ത്രക്രിയ നടത്തിയ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും സംഘവും

പറവൂർ: ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ ഇരുപത്തിരണ്ട് വയസുള്ള യുവതിക്ക് അത്യപൂർവ ശസ്ത്രക്രിയ വിജയകരമായി നടത്തി. കാലടി മാണിക്കമംഗലം സ്വദേശിനി ശ്രുതി രഞ്ജിത്ത് കഴുത്തിൽ അസഹനീയമായ വേദനയുമായി മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയത്. ക്രാനിയോ ഫേഷ്യൽ സർജറി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് സി.ടി. സ്‌കാൻ പരിശോധനയിലൂടെ കഴുത്തിലെ ഉമിനീർ ഗ്രന്ഥിയോട് ചേർന്ന് മറ്റൊരു ഗ്രന്ഥി വളരുന്നതായി കണ്ടെത്തി. ഇ.എൻ.ടി വിഭാഗത്തിലെ ഡോക്ടർ പ്രശോഭ് ശങ്കർ, ക്രാനിയോ ഫേഷ്യൽ സർജൻ ഡോ. നഹാസ് മുഹമ്മദാലി എന്നിവരുടെ നേതൃത്വത്തിൽ ഒന്നര മണിക്കുർ നീണ്ട ശസ്ത്രക്രിയയിലൂടെ ഉമിനീർ ഗ്രന്ഥിക്ക് സമാനമായ രീതിയിൽ വളർച്ച പ്രാപിച്ച ഗ്രന്ഥി നീക്കം ചെയ്തു. വളരെ അപൂർവ്വമായ ശസ്ത്രക്രിയ ഇന്ത്യയിൽ വളരെ ചുരുക്കം രോഗികൾക്ക് മാത്രമാണ് ഇത്തരത്തിൽ വിജയകരമായി പൂർത്തീകരിച്ചിട്ടുള്ളതെന്ന് ഡോക്ടർ പറഞ്ഞു. ശസ്ത്രക്രിയക്കുശേഷം യുവതി പരിപൂർണ്ണസുഖം പ്രാപിക്കുകയും ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു. അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരായ പ്രശാന്ത് മോഹൻ, ഡോ. അഞ്ജലി സഹദേവൻ, നഴ്‌സുമാരായ സോണിയ, ലേഖ, ഒ.ടി ടെക്‌നീഷ്യൻ ബാലു എന്നിവരും ശസ്ത്രക്രിയ ടീമിൽ അംഗങ്ങളായിരുന്നു.