കൊച്ചി: അങ്കമാലി - ശബരി റെയിൽവെയ്ക്ക് പദ്ധതി ചെലവിന്റെ പകുതിതുക കേരളം നൽകാമെന്ന് അറിയിച്ചിട്ടും ബഡ്ജറ്റിൽ യാതൊരു പ്രഖ്യാപനവും ഉണ്ടാകാത്തതിൽ ഡീൻകുര്യാക്കോസ് എം.പി കേന്ദ്രമന്ദ്രി പീയൂഷ് ഗോയലിനെ നേരിൽക്കണ്ട് പ്രതിഷേധം അറിയിച്ചു. കേരളത്തിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പദ്ധതി ചെലവിന്റെ പകുതിവിഹിതം നൽകി നിരുപാധികമായുള്ള സഹകരണമാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേരളം മുമ്പോട്ടുവച്ചിട്ടുള്ള പുതിയ നിർദേശങ്ങളിൽ വിശദമായ പഠനം ആവശ്യമാണെന്നും മന്ത്രി പ്രതികരിച്ചതായും എം.പി. അറിയിച്ചു.