 
പറവൂർ: വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ വ്യാപകമായി വൈദ്യുതി ജീവനക്കാരുടെ പണിമുടക്കും പ്രതിഷേധ സംഗമവും നടന്നു. പറവൂരിൽ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ പ്രസിഡന്റ് കെ.എസ്. ജിൻജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളായ കെ.എസ്. ആശ, എം.വി. ബിന്ദു, പി. ബിജു, വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എൻ. ശ്രീവത്സൻ, വി.ജി. ജോഷി, കെ.ബി. നിതിൻ, ബിജു ആന്റണി, സി.കെ. സുരേഷ്, എം.ജെ. ആന്റണി എന്നിവർ സംസാരിച്ചു.