
കൊച്ചി: എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ യു.ജി.സി ശമ്പള പരിഷ്കരണം നടപ്പാക്കാൻ ആറു മാസംകൂടി തേടി സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകി. യു.ജി.സിയുടെ ഏഴാം ശമ്പള പരിഷ്കരണം നടപ്പാക്കാൻ നടപടികൾ സ്വീകരിച്ചെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം വേണമെന്നുമാവശ്യപ്പെട്ട് കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റിലെ അഡി. ഡയറക്ടർ ഡോ. കെ.എൻ. കൃഷ്ണകുമാറാണ് അപേക്ഷ നൽകിയത്.
മിനിമം വേതനം പുതുക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളുടെ നിർമാണവും അറ്റകുറ്റപ്പണിയും നടത്തുന്ന തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പുതുക്കിയ കൂലി പ്രാബല്യത്തിൽ വരും.
ഉപഭോക്തൃ വിലസൂചികയുടെ 300 പോയിന്റിനു മേൽ വർദ്ധിക്കുന്ന ഓരോ പോയിന്റിനും മാസവേതനക്കാർക്ക് 26 രൂപ വച്ചും ദിവസ വേതനക്കാർക്ക് ഒരു രൂപ നിരക്കിലും ക്ഷാമബത്തയ്ക്ക് അർഹതയുണ്ടാകും.