പറവൂർ: നവ മാധ്യമങ്ങളിൽ പോസ്റ്റിട്ട വിരോധത്തിൽ യുവാവിനെ ആക്രമിച്ച് കേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. എടവനക്കാട് തയ്യിൽ വീട്ടിൽ സുബൈർ (43), പള്ളിപ്പുറം പുതുക്കാട്ട് പറമ്പിൽ റിയാസ് (30) എന്നിവരെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സുൽഫിക്കർ, അയൂബ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിട്ടതിന്റെ പേരിൽ പ്രമോദ് എന്ന യുവാവിന് നേരെ പുല്ലംകുളം സ്കൂളിന് സമീപം വെച്ചാണ് ആക്രമിച്ചത്. സംഭവ ശേഷം പ്രതികൾ ഒളിവിലായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൻ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.