vp-george
സംയുക്ത ട്രേഡ് യൂണിയൻ സമിതി ആലുവ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ റദ്ദാക്കുക, കാർഷിക നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി ആലുവ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.എം. സഹീർ അദ്ധ്യക്ഷത വഹിച്ചു. എ.പി. ഉദയകുമാർ, എ. ഷംസുദീൻ, ആനന്ദ് ജോർജ്, നാസർ മുട്ടത്തിൽ, കെ.പി. സാൽവിൻ, പി.വി. ഏൽദോസ്, പോൾ വർഗീസ്, എൻ.കെ. കുമാരൻ, കെ.ജെ. ഐസക്ക്, ഷിജോ തച്ചപ്പിള്ളി, രാജീവ് സക്കറിയ എന്നിവർ സംസാരിച്ചു.