തൃപ്പൂണിത്തുറ: താത്കാലികമായി അനുവദിച്ച ക്വാർട്ടേഴ്സ് ഒഴിയണമെന്ന ഉത്തരവിൽ പ്രതിഷേധിച്ച് കൈക്കുഞ്ഞുമായി ജീവനക്കാരി നടത്തിവന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവതിയുടെ മാതാവ് മേരി കുഞ്ഞപ്പൻ നിരാഹാരസമരം ആരംഭിച്ചു. ആശുപത്രിപ്പടിലാണ് സമരം. എട്ട് വർഷമായി ആയുർവേദ മെഡിക്കൽ കോളേജിൽ നഴ്സായ യുവതിക്ക് പ്രസവത്തോട് അനുബന്ധിച്ച് താത്കാലിക സൗകര്യം ആശുപത്രി അധികൃതർ നൽകിയിരുന്നു. അതുവരെ കാടുകയറിയ ക്വാർട്ടേഴ്സിലാണ് ഇവർ കഴിഞ്ഞിരുന്നത്. നിലവിലെ ക്വാർട്ടേഴ്സിൽ നിന്നും ഒഴിയണമെന്നാണ് അധികൃതരുടെ ആവശ്യം. ഇതിനെതിരെ യുവതി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീച്ചെങ്കിലും ഉചിതമായ തീരുമാനം കൈക്കൊള്ളാൻ പ്രിൻസിപ്പലിനോട് നിർദേശിക്കുകയാണ് ചെയ്തത്. എന്നാൽ പ്രിൻസിപ്പലാകട്ടെ 15 ദിവസത്തിനകം ഒഴിയാൻ കത്ത് നൽകുകയായിരുന്നു.