care-home-chittikadu-bank
കെയർ ഹോം പദ്ധതിയിൽ സത്താർ ഐലന്റ് മഞ്ഞളിയിൽ മെറ്റിക്ക് ചെട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച വീടിന്റെ താക്കോൽ അസി രജിസ്ട്രാർ വി.ബി. ദേവരാജ് കൈമാറുന്നു.

പറവൂർ: കെയർഹോം പദ്ധതിയിൽ ചെട്ടിക്കാട് സർവീസ് സഹകരണബാങ്ക് നിർമ്മിച്ചു നൽകിയ രണ്ട് വീടുകളുടെ താക്കോൽദാനം അസിസ്റ്റന്റ് രജിസ്ട്രാർ വി.ബി. ദേവരാജ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് വി.എസ്. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. സത്താർ ഐലൻഡ് മഞ്ഞളിയിൽ മെറ്റി, മാല്യങ്കര കണിയാമ്പുറം അനീഷ സിന്റോ എന്നിവർക്കാണ് പദ്ധതിയിൽ വീടുകൾ ലഭിച്ചത്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ബി. സുരേഷ്ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സജ്ന സൈമൺ, പഞ്ചായത്തംഗം പി.ജി. ജിൽജോ, മുൻ ബാങ്ക് പ്രസിഡന്റുമാരായ കെ.എം. അംബ്രോസ്, കാർത്യായനി സർവൻ, ബാങ്ക് സെക്രട്ടറി സി.എസ്. ജിനി എന്നിവർ സംസാരിച്ചു.