ov-devasi
കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ആലുവ യൂണിറ്റ് കൺവെൻഷനിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ഒ.വി. ദേവസി സംസാരിക്കുന്നു

ആലുവ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ആലുവ യൂണിറ്റ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോസി പി. ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ഒ.വി. ദേവസി മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീമൂലം മോഹൻദാസ്, ജില്ലാ കമ്മിറ്റിയംഗം ജെറോം മൈക്കിൾ, എം.ജി. സുബിൻ, എസ്.എ. രാജൻ, വിപിൻദാസ്, കെ.വി. ഉദയകുമാർ, അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി കെ.കെ. അബ്ദുൾ സലാം (പ്രസിഡന്റ്), എം.എ. കുഞ്ഞുമോൻ (വൈസ് പ്രസിഡന്റ്), എ.എ. സഹദ് (സെക്രട്ടറി), വിപിൻദാസ് (ജോയിന്റ് സെക്രട്ടറി), ജിഷ ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.