അങ്കമാലി: വടക്കേ കിടങ്ങൂർ ശ്രീ നാരായണ ലൈബ്രറി സംഘടിപിച്ച മാസാന്ത്യസാംസ്കാരിക കൂട്ടായ്മയിൽ ഗാന്ധിയും, ഭരണഘടനയും വിഷയാവതരണം നടത്തി കൊണ്ട് ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി കെ.പി. റെജീഷ് മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് പി.വി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ.സുരേഷ്, സൈജു ഗോപാൽ.,എസ്.അരവിന്ദൻ ,കെ.സദാനന്ദൻ മാസ്റ്റർ, ബാബു എം.എസ്.എന്നിവർ സംസാരിച്ചു.