അങ്കമാലി:സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യനിരോധനം പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ സർക്കാർ നാട്ടിൽ വൻതോതിൽ മദ്യം ഒഴുക്കുന്ന നടപടി സ്വീകരിക്കുന്നത് ജനദ്രോഹപരവും പ്രതിഷേധാർഹവുമാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധസമിതി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന് മുന്നോടിയായി മദ്യനയം മുന്നണികൾ പ്രഖ്യാപിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ നില്പുസമരം മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ ഉദ്ഘാടനം ചെയ്തു. അതിരുപത പ്രസിഡന്റ് കെ.എ. പൗലോസ്, ഷൈബി പാപ്പച്ചൻ, ജോസ് കണ്ടമംഗലത്താൻ, എം.പി. ജോസി, പൗലോസ് കീഴ്ത്തറ, ജോർജ് ഇമ്മാനുവേൽ തുടങ്ങിയവർ പ്രസംഗിച്ചു..