തൃക്കാക്കര: വിവിധ പൊതുഗതാഗതങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ ടാക്‌സി മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. കെ.ജെ.ഹരിലാൽ, വി എ. കുഞ്ഞമോൻ, സാജൻ കെ.ടി, ഷിയാസ്, ഷാജി മാധവൻ തുടങ്ങിയവർ പങ്കെടുത്തു.
ടാക്‌സി മേഖലയിൽ നിലനിന്നിരുന്ന വിവിധ പ്രശ്‌നങ്ങളെ നേരിടുന്നതിനും തൊഴിലാളി ക്ഷേമത്തിനും മികച്ച പൊതുജനസേവനം നൽകുന്നതിനും കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. കെ.എം.ടി.എ പിന്തുണക്കുന്ന കൊച്ചിൻ ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്കിന്റെ ഭാഗമായി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ടാക്‌സിമേഖലയിലെ പ്രവർത്തനം ഏകോപിപ്പിക്കും. ഓട്ടോ,ടാക്‌സി,ബസ്, മെട്രോ, ജലഗതാഗതം എന്നിവയെല്ലാം പരസ്പരപൂരകമായി പ്രവർത്തിക്കാൻ ഏകീകൃത സമയക്രമം, ഏകീകൃത ടിക്കറ്റിംഗ് എന്നിവയും നടപ്പാക്കും.