കൊച്ചി : കേന്ദ്രബഡ്‌ജറ്റ് കേരളത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് ഉത്തേജനം നൽകുമെന്ന് കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം , മുംബയ് - കന്യാകുമാരി ഹൈവേ, മധുര - കൊല്ലം ഇടനാഴി, കൊച്ചി ഫിഷിംഗ് ഹാർബർ, കൊച്ചി പോർട്ട് ട്രസ്റ്റ്, കൊച്ചിൻ ഷിപ്പ്യാർഡ് എന്നിവയ്ക്ക് വികസന ഫണ്ട് അനുവദിച്ചത് കേരളത്തിന് മുതൽകൂട്ടായി.

ഡിജിറ്റൽ മോഡിൽ 95 ശതമാനം ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്ന സംരംഭകർക്ക് നികുതി ഓഡിറ്റ് പരിധി 10 കോടിയിൽ നിന്ന് ഒഴിവാക്കിയതും ലാഭവിഹിതം പ്രഖ്യാപിച്ചതിന് ശേഷം മുൻകൂർ നികുതി കണക്കാക്കുകയും ചെയ്യുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.