hc

കൊച്ചി : സി -ആപ്റ്റിൽ ലോട്ടറി അച്ചടിച്ചതിൽ ക്രമക്കേടുണ്ടെന്ന വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ എം.ഡി ഡോ.സജിത് വിജയരാഘവൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. 2015 ൽ രജിസ്റ്റർചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി അന്തിമറിപ്പോർട്ട് കോടതിയിൽ നൽകിയെന്ന സർക്കാർ വിശദീകരണം കണക്കിലെടുത്താണ് സിംഗിൾബെഞ്ച് ഹർജി തള്ളിയത്. പ്രതിമാസം രണ്ടുകോടി ലോട്ടറി ടിക്കറ്റുകൾ അച്ചടിക്കാൻ രണ്ടു പ്രിന്ററുകൾ വാങ്ങാനുള്ള കരാർ അട്ടിമറിച്ചെന്നും പ്രിന്ററുകൾ വാടകയ്ക്ക് ഉപയോഗിക്കാൻ കൂടിയതുകയ്ക്ക് കരാർ നൽകിയെന്നുമാണ് വിജിലൻസ് കേസ്. 1.36 കോടി രൂപയുടെ നഷ്ടം സി - ആപ്റ്റിനുണ്ടായെന്നും കണ്ടെത്തിയിരുന്നു.