അങ്കമാലി: അങ്കമാലിയിൽ നിർമ്മിച്ച പൊലീസ് ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 3 നിലകളിലായി 4500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, എ.ഡി.ജി.പി വിജയ് താക്കറെ, റൂറൽ എസ്.പി കെ. കാർത്തിക്, അഡീഷണൽ എസ്.പി ഇ.എൻ. സുരേഷ്, സ്റ്റേഷൻ ഇൻസ്‌പെക്ടർ സോണി മത്തായി, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി.പോളച്ചൻ, എ.എസ്.ഐ വർഗീസ്, കെ.പി.എ എറണാകുളം റൂറൽ സെക്രട്ടറി എം.എം. അജിത്കുമാർ എന്നിവർ സംബന്ധിച്ചു.