game
ആതിര ആന്റണി

കാലടി:മലയാറ്റൂരിൽ താമസമാക്കിയ വരാപ്പുഴ സ്വദേശി തുടിയേൽ വീട്ടിൽ ആന്റണിയുടെയും ജിൻസിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ മക്കളായ ആതിര ആന്റണി ജില്ലാ വോളിബാൾ ടീമിൽ സെലക്ഷൻ നേടി വിജയിച്ചു.

സംസ്ഥാന വോളിബാൾ ചാമ്പ്യൻ ഷിപ്പിനുള്ള ടീമിൽ ലിബറോയായി പങ്കെടുക്കും. മലയാറ്റൂർ സെന്റ് തോമസ് ഹൈസ്കൂളിൽ പത്താം ക്ലാസിൽ വിദ്യാർത്ഥിനിയാണ് ആതിര. പിതാവ് ആന്റണി കെ.എസ്.ഇ.ബിയിൽ ഓവർസിയറായി ജോലി ചെയ്യുന്നു. മലയാറ്റുരിൽ സ്ഥലമാറ്റം കിട്ടി വന്നതാണ് ആന്റണി.എട്ട് വർഷമായി ഇവിടെ സ്ഥിരതാമസമാണ്.