കോതമംഗലം: കോതമംഗലം ബൈപ്പാസ് റോഡിൽ പുറമ്പോക്ക് ഭൂമി കൈയേറി എന്ന പേരിൽ സി.പി.എം രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡൻ്റ് ഷിബു തെക്കുംപുറം ആരോപിച്ചു. ബൈപ്പാസ് റോഡിന് സമീപം 1.18.5 സെൻ്റ് സ്ഥലം കുടുംബവകയാണ്. ഒരു സെൻ്റ് ഭൂമി പോലും കൈയേറിയിട്ടില്ല കരം തീർക്കുന്ന 1.18.5 സെൻറ സ്ഥലം കൈയേറിയെന്ന് പറയുന്നത് വാസ്തവവിരുദ്ധമാണ്. സി.പി.എം - ഉദ്യോഗസ്ഥതല ഗൂഢാലോചനയാണ് ഇവിടെ അരങ്ങേറിയത്. പൊലീസിനെ സ്വാധീനിച്ച് സി പി എം ഗുണ്ടകളാണ് മതിൽ പൊളിച്ചത് . സി.പി.എം നടത്തുന്ന നുണപ്രചരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ജനങ്ങൾക്ക് എന്റെ നാടിലൂടെ സഹായങ്ങൾ നൽകുന്നതിന്റെ പേരിൽ തന്നെ പാർട്ടി വേട്ടയാടുകയാണെന്നും ഷിബു തെക്കുംപുറം പറഞ്ഞു.