
പെരുമ്പാവൂർ: എം.സി. റോഡിൽ തടി ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. വട്ടയ്ക്കാട്ടുപടി മരങ്ങാട്ടുവീട്ടിൽ എം. വി. ജോർജാണ് (67) മരിച്ചത്. ബുധനാഴ്ച പുലർച്ചെ 5.45 നാണ് അപകടം. ഓട്ടോയിലുണ്ടായിരുന്നവെസ്റ്റ്ബംഗാൾ മുർഷിദാബാദ് സ്വദേശി നിയാക്കൽ ഷേക്കിന്റെ ഭാര്യ സമൃതബാനുബീബിയെ (36) പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ശാന്തയാണ് ജോർജിന്റെ ഭാര്യ. മക്കൾ: ജോമി, ജസ്റ്റിൻ. മരുമകൾ: ബക്സി.