
ചെന്നൈ: എൽ.ഐ.സി മാനേജിംഗ് ഡയറക്ടറായി സിദ്ധാർത്ഥ മൊഹന്തി ചുമതലയേറ്റു. എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു ഇദ്ദേഹം. മൂന്നു പതിറ്റാണ്ട് നീളുന്ന ഒൗദ്യോഗിക ജീവതത്തിനിടെ എൽ.ഐ.സിയുടെ നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. 1985ൽ ഓഫീസറായാണ് എൽ.ഐ.സിയിൽ ചേർന്നത്. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നിയമബിരുദധാരിയുമാണ്. ജനുവരി 20നാണ് സിദ്ധാർത്ഥ മൊഹന്തിയെ എൽ.ഐ.സി എം.ഡിയാക്കി കേന്ദ്രസർക്കാർ നിയമിച്ചത്.