kklm
കാക്കൂർ ഗ്രാമീണ വായനശാല ബാലവേദി അംഗങ്ങൾ ഇടപ്പാലി ചിറ സന്ദർശിക്കുന്നു

കൂത്താട്ടുകുളം: ലോക തണ്ണീർത്തട ദിനത്തിൽ നാട്ടിലെ തണ്ണീർത്തടങ്ങളെ അടുത്തറിയാനും രേഖപ്പെടുത്താനുമായി കാക്കൂർ ഗ്രാമീണ വായനശാല ബാലവേദി അംഗങ്ങൾ. കാക്കൂർ വലിയതോട് ചിറക്കുഴിച്ചിറ, ഇടപ്പാലിച്ചിറ, മുടനാട്ടുകുളം തുടങ്ങിയ ഇരുപതോളം സ്വാഭാവിക തണ്ണീർത്തടങ്ങളാണ് നാട്ടുകാരായ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സഹായത്തോടെ കുട്ടികൾക്ക് പരിചയപ്പെടുത്തിയത്.ഓരോ തണ്ണീർത്തടങ്ങൾ സംബന്ധിച്ചും പഴമക്കാർ പറയുന്ന പതം പറച്ചിലുകളും കഥകളും കുട്ടികൾക്ക് നവ്യാനുഭവമായി. വായനശാല പ്രസിഡന്റ് അനീഷ് കുമാർ, സെക്രട്ടറി വർഗീസ് മാണി, താലൂക്ക് കൗൺസിൽ അംഗം വി.കെ ശശിധരൻ, ബാലസാഹിത്യകാരൻ ഹരീഷ് നമ്പൂതിരിപ്പാട്, പ്രസാദ് വി.കെ, സതീഷ് കുമാർ, ലൈബ്രറേറിയൻമാരായ

ജെൻസി ജോസ്, ബീന ജോസ്, ,ബാലവേദി പ്രതിനിധികളായ ബേസിൽജോസ് ശ്രീലക്ഷ്മി രാജേഷ്,ദേവിക സതീഷ് ,അനുഷ്ജോസ് എന്നിവർ നേതൃത്വം നൽകി.