member
ശ്രീരാജ് പുല്ലുവെട്ടുന്നതിനിടയിൽ

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് സുന്ദരിയാകുന്നു. മെമ്പർ ആർ. ശ്രീരാജാണ് പൊതുപ്രവർത്തകർക്കാകെ മാതൃകയായത്. സ്വന്തമായി പന്തൽ അലങ്കാര ജോലിചെയ്യുന്ന ശ്രീരാജ് പുല്ലുവെട്ടു യന്ത്രം സ്വന്തമായി ഉപയോഗിച്ച് പഠിച്ചെടുത്തതാണ്. യു.ഡി.എഫ് വാർഡ് കമ്മിറ്റിയാണ് പുല്ലുവെട്ടുയന്ത്രം വാങ്ങിയത്. ഒഴിവുദിവസങ്ങളിൽ വാർഡിലെ വഴിയരികിലെ പുല്ലുകൾ വെട്ടി വൃത്തിയാക്കുകയാണ് ശ്രീരാജിന്റെ പദ്ധതി. സി.പി.എമ്മിൽനിന്ന് സീറ്റ് യു.ഡി.എഫിനായി പിടിച്ചെടുത്താണ് കന്നിയങ്കത്തിൽ ശ്രദ്ധേയനായത്.