കളമശേരി: ജനമൈത്രി പൊലീസും പ്രതീക്ഷ ക്ലബ്ബും ചേർന്ന് ഗ്ലാസ് ഫാക്ടറി കോളനിയിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ ക്ലാസ് നടത്തി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഏഴ് പേർ ചേർന്ന് ഒരു കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും പ്രതിയായ മറ്റൊരു കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ക്ലാസ് നടത്തിയത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ കെ.എം ജിജിമോൻ ഉദ്ഘാടനം ചെയ്തു. ഫുട്ബാൾ താരം ഐ.എം വിജയൻ മുഖ്യാതിഥിയായി. ക്ലബ് പ്രസിഡന്റ് അനീഷ് അദ്ധ്യക്ഷത വഹിച്ചു. മാനസികരോഗവിദഗ്ദ്ധൻ ഡോ. എസ് .ഡി .സിംഗ് ക്ലാസ് നയിച്ചു. കളമശേരി എസ്.എച്ച്.ഒ പി.ആർ സന്തോഷ്, കൗൺസിലർ അഡ്വ.ചിത്ര സുരേന്ദ്രൻ, കെ.കെ രാജീവ് തുടങ്ങിയവർ സംസാരിച്ചു. ജനമൈത്രി പൊലീസ് ക്ലബിനായി നൽകുന്ന ഫുട്ബോളുകളും ഹാൻഡ് ബോളും ഐ.എം വിജയൻ കുട്ടികൾക്ക് കൈമാറി.