കൊച്ചി: കേരള മീഡിയ അക്കാഡമി ഫെലോഷിപ്പിന്റെ ഭാഗമായി സാജൻ എജുവിൻ രചിച്ച 'മണ്ണിന് തീപിടിക്കുമ്പോൾ മാദ്ധ്യമങ്ങൾ എവിടെ' എന്ന പുസ്തകം പ്രകാശനം ചെയ്തു.

അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. കാർഷികപ്രതിസന്ധിയും മാദ്ധ്യമങ്ങളും എന്ന വിഷയത്തിൽ മാഗ്സാസെ അവാർഡ് ജേതാവും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ പി. സായിനാഥ് പ്രഭാഷണം നടത്തി. അഖിലേന്ത്യാ കിസാൻസഭ ജോയിന്റ് സെക്രട്ടറി വിജുകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. അഖിലേന്ത്യാ ജനാധിപത്യ വനിതാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ലെ, അക്കാഡമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ എം. ശങ്കർ എന്നിവർ സംസാരിച്ചു.