മൂവാറ്റുപുഴ : തൃക്കളത്തൂർ ശ്രീരാമസ്വാമിക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് മുതൽ 11വരെ ചടങ്ങുകൾ മാത്രമായി ആഘോഷിക്കും. തന്ത്രിമുഖ്യൻ പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് വൈകിട്ട് 5ന് മുളയിടൽ, 6.30ന് ദീപാരാധന, 7ന് തൃക്കൊടിയേറ്റ്, 5ന് രാവിലെ പതിവ്പൂജകൾക്ക് പുറമെ 9ന് ഉത്സബലി, 11.30ന് ഉത്സവബലി ദർശനം, വൈകിട്ട് 6.30ന് ദീപാരാധന, 8ന് കൊടിപ്പുറത്ത് വിളക്ക്, 6ന് പതിവ്പൂജകൾ, രാവിലെ 9ന് ഉത്സവബലിദർശനം, 11.30ന് ഉത്സവബലി ദർശനം, വൈകിട്ട് 6.30ന് ദീപാരാധന, 8ന് വിളക്കിനെഴുന്നള്ളിപ്പ്, 7ന് രാവിലെ 9ന് ശ്രീബലിഎഴുന്നള്ളിപ്പ്, 10.30ന് ഉച്ചപ്പൂജ, വൈകിട്ട് 8ന് വിളക്കിനെഴുന്നള്ളിപ്പ്, 8ന് രാവിലെ 9ന് ഉത്സബലി, 11.30ന് ഉത്സവബലിദർശനം, വൈകിട്ട് 6.3ന് ദീപാരാധന, 8ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും.