
തിരുവനന്തപുരം: സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ പുതിയ പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ വിപണിയിലെത്തി. കോർപ്പറേഷൻ എസ്റ്റേറ്റുകളിൽ വിളഞ്ഞ പ്രതിഭ മഞ്ഞൾപ്പൊടിയാണ് ഇതിൽ ആദ്യത്തേത്. കോഴിക്കോട്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പൈസസ് റിസർച്ച് വികസിപ്പിച്ചതാണ് പ്രതിഭ.100, 250 ഗ്രാം പാക്കറ്റുകൾക്ക് 50, 125 രൂപ നിരക്കിൽ ഇത് ലഭ്യമാണ്. കാപ്പിപ്പൊടി, തേൻ, കുരുമുളക്, പൈനാപ്പിൾ, വെർമി കമ്പോസ്റ്റ്, തുടങ്ങിയവ കോർപ്പറേഷന്റെവും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഒൗട്ട്ലെറ്റുകളിലൂടെ വിൽക്കുന്നുണ്ട്. ഫോൺ: 0475 2222245/51/52