കൊച്ചി: കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച ബാങ്ക് സ്വകാര്യവത്കരണ നയത്തിനെതിരെ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിൽ ഓഫീസർമാരും ജീവനക്കാരും ഇന്ന് രാജ്യവ്യാപകമായി വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തും. ഐ.ഡി.ബി.ഐ ബാങ്ക് കൂടാതെ രണ്ട് പൊതുമേഖല ബാങ്കുകൾ കൂടി ഈ സാമ്പത്തിക വർഷം സ്വകാര്യവത്കരിക്കുമെന്നാണ് ബഡ്ജറ്റിലെ നിർദ്ദേശം. അടുത്ത ചൊവ്വാഴ്ച ഹൈദ്രാബാദിൽ ചേരുന്ന യു.എസ്.ബി.യു നേതൃയോഗം പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികൾക്കും രൂപം നൽകുമെന്ന് സംസ്ഥാന കൺവീനർ സി.ഡി. ജോസൺ അറിയിച്ചു.