
കിഴക്കമ്പലം: താമരച്ചാൽ വലിയതോട്ടിൽ കിഴക്കമ്പലം മോളേക്കുരിശിന് സമീപം വല്ലത്ത് വീട്ടിൽ കൃഷ്ണൻകുട്ടിയുടെ (67) മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 6.30 ഓടെയാണ് തോട്ടിലെ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന വിധത്തിൽ മൃതദേഹം പ്രദേശവാസികൾ കണ്ടത്. കുന്നത്തുനാട്, തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനുകളിൽ നിന്നും പൊലീസെത്തി പരിശോധന നടത്തി. മൃതദേഹത്തിന്റെ തലയിയും നെറ്റിയിലും മുറിവേറ്റ പാടുകളുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റ് മോർട്ടത്തിനുശേഷമേ പറയാനാകുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ