
ചേരാനല്ലൂർ: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂവപ്പടി പഞ്ചായത്ത് ഒന്നാം വാർഡ് ചേരാനല്ലൂർ സെന്റ് ജൂഡ് നഗർ തോട്ടങ്കര പരേതനായ ജോസിന്റെ മകൻ ആൽബിനാണ് (29) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി അത്താണി സിഗ്‌നലിനു സമീപത്തുവച്ച് മീഡിയനിൽ തട്ടി ബൈക്ക് മറിയുകയായിരുന്നു. മാതാവ് : കൊച്ചുറാണി. സഹോദരൻ: അഖിൽ. കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ സംസ്‌കാരിക്കും.