പറവൂർ: ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് എച്ച് ഫോർ എച്ചിന്റെ വിവിധ യൂണിറ്റുകളിൽ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. കെടാമംഗലം യൂണിറ്റിന്റേയും പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും നേതൃത്വത്തിൽ ബോധവത്കരണ ക്യാമ്പയിൻ എച്ച് ഫോർ എച്ച് പ്രസിഡന്റ് ഡോ. മനു പി. വിശ്വം ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗവും ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസഫ് പടയാട്ടി, ഗാന്ധിസ്മാരക ബാങ്ക് പ്രസിഡന്റ് സി.എം. രാജീവ്, നഗരസഭ കൗൺസിലർ ലിജി ലൈഗോഷ്, കെ.ജി. അനിൽകുമാർ, പി. രാജൻ, എം.കെ. ശശി, പി.എം. ഹംസ തുടങ്ങിയവർ സംസാരിച്ചു. തത്തപ്പിള്ളി യൂണിറ്റിൽ നടന്ന ബോധവത്കരണ കാമ്പയിൻ യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീദേവി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു, ജോസഫ് പടയാട്ടി, എം.കെ. ശശി, ഷേർളി സദാനന്ദൻ, സുബ്രഹ്മണ്യൻ, റെയ്നോൾഡ്, അനിത സനിൽ തുടങ്ങിയവർ പങ്കെടുത്തു.