vadakkekara-krishi-
കുഞ്ഞിത്തൈയിലെ ഐശ്വര്യ കൃഷി ഗ്രൂപ്പിന്റെ കരനെൽ കൃഷിയുടെ വിളവെടുപ്പ് പറവൂർ നഗരസഭ ചെയർപെഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ ഐശ്വര്യാ കൃഷി ഗ്രൂപ്പ് സുഭിക്ഷകേരളം പദ്ധതി പ്രകാരം കൃഷിയിറക്കിയ കരനെൽക്കൃഷിയുടെ കൊയ്ത്തുത്സവം പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു .പറവൂർ നഗരസഭാ വൈസ് ചെയർമാൻ എം.ജെ. രാജു, കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു, ഗ്രാമ പഞ്ചായത്തംഗങ്ങളായ മിനി വർഗീസ് മാണിയാറ, അജിതാ ഷൺമുഖൻ, പി. ജിജിൽജോ, പി.ടി. ഷാരി, ജോർജ് തച്ചിലകത്ത്. അനിൽ ഏലിയാസ്, മേഴ്സി ജോണി, ഇന്ദിരാദേവി, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു തുടങ്ങിയവർ പങ്കെടുത്തു. കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ വടക്കേക്കര കൃഷിഭവന്റെ മേൽനോട്ടത്തിലായിരുന്നു കൃഷി.