jayachandran

കൊച്ചി: ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിലിന്റെ പ്രസി​ഡന്റായി​ പ്രൊഫ. പി.ആർ. ജയചന്ദ്രനെയും സെക്രട്ടറിയായി കെ.എം.സജീവിനെയും ട്രഷററായി ഡോ. ആർ.ബോസിനെയും തിരഞ്ഞെടുത്തു.

ഡോ.അനിതാ ശങ്കർ, പി​.കെ.വേണുഗോപാൽ, എം.എൻ. ദയാനന്ദൻ, എം.എൻ.ശശി​ധരൻ, ഡോ.കെ.സോമൻ, സത്യൻ പി​.എസ്. (വൈസ് പ്രസി​ഡന്റുമാർ), പൊന്നുരുന്നി​ ഉമേശ്വരൻ, വി​.കെ. രഘുവരൻ, എൻ.അശോകൻ, എം.കെ.സോമൻ, ആയി​ഷ രാധാകൃഷ്ണൻ, ടി​.എസ്. പ്രദീപ്കുമാർ (ജോയി​ന്റ് സെക്രട്ടറി​മാർ) എന്നി​വരാണ് മറ്റ് ഭാരവാഹി​കൾ. കേന്ദ്രനി​ർവാഹക സമി​തി​അംഗങ്ങളെയും തിരഞ്ഞെടുത്തി​ട്ടുണ്ട്.

യോഗം കൗൺസിലർ പി.കെ. പ്രസന്നൻ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ പി.വി. റെജിമോൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി​ നടേശൻ പദവി​യി​ൽ കാൽനൂറ്റാണ്ട് തി​കയുന്നതി​ന്റെ ആദരസൂചകമായി​ 25 ബിരുദാനന്തര ബി​രുദ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാനും യോഗം പദ്ധതി തയ്യാറാക്കി.

സാമ്പത്തി​ക സംവരണത്തി​നും ദേവസ്വം ബോർഡ് വി​ദ്യാഭ്യാസ സ്ഥാപനങ്ങളി​ൽ സംവരണം നടപ്പാക്കാത്തതിനും എതി​രെ ശക്തമായ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു.