പൂത്തോട്ട: പൂത്തോട്ടയിലെ ബോട്ട് ജെട്ടിയുടെ നിർമാണ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട്

പെരുമ്പളം ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ആർ. സോമനാഥൻ ഇറിഗേഷൻ അധികാരികൾക്ക് പരാതി നൽകി. കടവിനോട് ചേർന്ന് അകലത്തിൽ പ്ലാറ്റ്ഫോം നിർമിച്ചതിനാൽ ബോട്ട് ജെട്ടിയോടടുക്കുമ്പോൾ യാത്രക്കാർ കാൽവഴുതി കായലിൽ വീഴുന്നത് പതിവാണ്. കായലിൽ സംരക്ഷണ ഭിത്തി കെട്ടുക, പ്ലാറ്റ് ഫോമിലെ വെള്ളക്കെട്ട് നീക്കി ടൈൽ വിരിക്കുക, യാത്രക്കാർക്ക് ശൗചാലയം സജജമാക്കുക, ജെട്ടി ബോട്ടടുക്കുമ്പോൾ ഇടിച്ച് തകരാതിരിക്കാൻ ആവശ്യത്തിന് ടയർ, താങ്ങുകുറ്റി എന്നിവ സ്ഥാപിക്കുക എന്നീ നിർദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു.