villege-office
തൃക്കാരിയൂർ വില്ലേജ് ഓഫീസ്

കോതമംഗലം: തൃക്കാരിയൂർ വില്ലേജ് ഓഫീസ് ഇനി മുതൽ ഹൈടെക് .ജനകീയ പങ്കാളിത്തത്തോടെ ഹൈടെക് സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിച്ച തൃക്കാരിയൂർ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്.സുഹാസ് ഐ.എ.എസ് നിർവഹിച്ചു.ചടങ്ങിന് ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.1987 ൽ സ്ഥാപിച്ച വില്ലേജ് ഓഫീസ് നെല്ലിക്കുഴി ,കോട്ടപ്പടി, പിണ്ടിമന എന്നീ പഞ്ചായത്തുകളുടെയും കോതമംഗലം മുനിസിപ്പാലിറ്റിയുടെയും വിവിധ വാർഡുകൾ ഉൾപ്പെടുന്നതാണ്. തൃക്കാരിയൂർ വില്ലേജ് ഓഫീസ് ചടങ്ങിൽ എ.ഡി.എം സാബു കെ ഐസക്, തഹസിൽദാർമാരായ റെച്ചൽ കെ വർഗീസ്, കെഎം.നാസർ, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ്, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു വിജയനാഥ്, വാർഡ് മെമ്പർ ശോഭരാധാകൃഷ്ണൻ ,വില്ലേജ് ഓഫീസർ പി.എം.റഹീം റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വില്ലേജ് ഓഫീസറാണ് താരം

തൃക്കാരിയൂർ വില്ലേജ് ഓഫീസ് കെട്ടിടം പാഴിപിടിച്ചും ആൽമരം വളർന്നും ഏറെ വൃത്തിഹീനമായിരുന്ന ഒരു സർക്കാർ ഓഫീസായിരുന്നു.എന്നാൽ വില്ലേജ് ഓഫീസിന്റെ ചുമതലയേറ്റ് തൃക്കാരിയൂരിലെത്തിയ വില്ലേജ് ഓഫീസർ പി.എം.റഹിം യാതൊരു സർക്കാർ ഫണ്ടുകൾക്കു കാത്തു നിൽക്കാതെ സുമനസുകളുടെ സഹായത്തോടെ ഹൈടെക് വില്ലേജ് ഓഫീസാക്കി മാറ്റാൻ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു. രണ്ട് സർവ്വീസ് സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ ഓഫീസിന്റെ മുഖച്ചായ മാറ്റി ജനങ്ങളുടെ അംഗീകാരം നേടിയിരിക്കുകയാണ് ഈ വില്ലേജ് ഓഫീസർ.